24 മണിക്കൂറിനിടയിൽ സൗദി അറേബ്യയിൽ 287 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 113 പേർ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ (New covid cases) തുടർച്ചയായി ഉയരുന്നു. 24 മണിക്കൂറിനിടയിൽ 287 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 113 പേർ സുഖം പ്രാപിച്ചു (Covid recoveries). ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം (Ministry of Health, Saudi Arabia) അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,51,749 ആയി. ആകെ രോഗമുക്തി കേസുകൾ 5,40,506 ആണ്. ആകെ മരണസംഖ്യ 8,868 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,375 പേരിൽ 35 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്താകെ ഇതുവരെ 49,013,518 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,921,911 എണ്ണം ആദ്യ ഡോസ് ആണ്. 23,017,363 എണ്ണം സെക്കൻഡ് ഡോസും. 1,731,438 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 1,074,244 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 116, ജിദ്ദ - 47, മക്ക - 36, ദമ്മാം - 12, മദീന - 9, ഹുഫൂഫ് - 8, തായിഫ് - 7, ജുബൈൽ - 5, ഖോബാർ - 4, ഖത്വീഫ് - 4, തബൂക്ക് - 3, അൽബാഹ - 3, ഖർജ് - 3, അബഹ - 2, ജീസാൻ - 2, ദവാദ്‍മി - 2, മഹായിൽ - 2, മഹദ് അൽദഹബ് - 2, സുലൈയിൽ - 2, മുബറസ് - 2, മറ്റ് 16 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
