റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് പുതിതായി ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ്.  ഇന്നലെ മുതലാണ്‌ പുതിയ കേസുകൾ കുറഞ്ഞു തുടങ്ങിയത്. 24 മണിക്കൂറിനുള്ളിൽ പുതിതായി 799 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്‌. 548 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,98,435 ആയി. ഇവരിൽ 3,83,321 പേർക്ക് രോഗം ഭേദമായി. 

ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,754 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 8,360 പേർ ചികിത്സയിലുണ്ട്. ഇവരിൽ 915 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. 

കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 362, മക്ക 147, കിഴക്കൻ പ്രവിശ്യ 138, അസീർ 28, മദീന 27, തബൂക്ക് 21, ജീസാൻ 19, അൽ ഖസീം 19, ഹായിൽ 18, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 5, നജ്റാൻ 5, അൽബാഹ 4.