രാജ്യമാകെ ഇന്ന് 1,05,537 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,30,981 ആയി. ഇതിൽ 5,12,373 പേർ രോഗമുക്തരായി.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം ആശ്വാസ്യമായ രീതിയിൽ കുറയുന്നു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിൽ താഴെയായി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പ് പ്രകാരം ഇന്ന് 986 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ നിലവിലെ രോഗികളിൽ 1,055 പേർ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യമാകെ ഇന്ന് 1,05,537 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,30,981 ആയി. ഇതിൽ 5,12,373 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,297 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,311 ആയി കുറഞ്ഞു. ഇതിൽ 1,424 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 189, റിയാദ് 177, കിഴക്കൻ പ്രവിശ്യ 162, ജീസാൻ 101, അസീർ 98, മദീന 55, അൽഖസീം 48, ഹായിൽ 41, തബൂക്ക് 35, നജ്റാൻ 29, വടക്കൻ അതിർത്തി മേഖല 24, അൽബാഹ 17, അൽജൗഫ് 10. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 28,708,405 ഡോസായി.