പുതിയതായി നടത്തിയ  3,11,282 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,36,708 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ (United Arab Emirates) പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200ല്‍ താഴെയായി. ഇന്ന് 184 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 306 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു.

Add Asianetnews as a Preferred SourcegooglePreferred

പുതിയതായി നടത്തിയ 3,11,282 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,36,708 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,29,548 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,102 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 5,058 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.45 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 42,884 ഡോസ് കൊവിഡ് വാക്സിൻ യുഎഇയില്‍ വിതരണം ചെയ്‍തു. ഇതുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 20,164,365 ആയി.