ദോഹ: ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ എയര്‍ കാര്‍ഗോ ഇന്‍സ്‌പെക്ടര്‍മാരും പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസും ചേര്‍ന്ന് പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.

സ്വകാര്യ പാഴ്‌സലിലെ ഷൂസിനുള്ളില്‍ നിന്നാണ് 17 ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്താനായി അത്യാധുനിക സംവിധാനങ്ങള്‍ കസ്റ്റംസ് ജനറല്‍ അതോറിറ്റി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെയാണ് ഇവിടങ്ങളില്‍ നിയമച്ചിരിക്കുന്നത്.