തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാര്‍ക്ക് അവസരം.  കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെയാണ് നിയമനം. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള പുരുഷ ഉദ്യോഗാർഥികള്‍ക്കാണ് അവസരമുള്ളത്.

ഈ മാസം 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്‌കൈപ്പ് വഴി ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ  gcc@odepc.in എന്ന മെയിലിലേക്ക് 2020 ഫെബ്രുവരി 25നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കാം. ഫോൺ: 0471-2329440/41/42/43.