Asianet News MalayalamAsianet News Malayalam

സ്വപ്ന ജോലി സ്വന്തമാക്കി ഇവർ കാനഡയിലേക്ക് പറക്കും; 81 പേര്‍ക്ക് ഓഫര്‍ ലെറ്റര്‍ കൈമാറി

അഭിമുഖങ്ങളില്‍ പങ്കെടുത്തവരില്‍ 81 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫര്‍ ലെറ്ററും കൈമാറി.  

offer letters handed over to 81 job seekers who attend norka canada recruitment
Author
First Published Dec 6, 2023, 7:59 PM IST

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയില്‍ അവസരമൊരുക്കി നവംബര്‍ 27 മുതല്‍ ഡിസംബര്‍ 4 വരെ കൊച്ചിയില്‍ സംഘടിപ്പിച്ച നോര്‍ക്ക - കാനഡ റിക്രൂട്ട്മെന്റിന് വിജയകരമായ സമാപനം.  വെളളിയാഴ്ചയും തിങ്കളാഴ്ചയും സ്പോട്ട് ഇന്‍റര്‍വ്യൂവിനും അവസരമൊരുക്കിയിരുന്നു. 

അഭിമുഖങ്ങളില്‍ പങ്കെടുത്തവരില്‍ 81 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫര്‍ ലെറ്ററും കൈമാറി.  ഇവര്‍ക്ക് കാനഡയിലെ ജീവിതരീതി. വീസ നടപടിക്രമങ്ങള്‍, സംസ്കാരം എന്നീ കാര്യങ്ങളില്‍ അവബോധമുണ്ടാക്കാനായി പ്രത്യേക ക്ലാസ്സും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ അഭിമുഖങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 43 നഴ്സുമാര്‍ക്കുളള അവബോധക്ലാസ്സ് 26 നും നടത്തിയിരുന്നു. 

കാനഡ എമിഗ്രേഷന്‍ മന്ത്രാലയത്തില്‍ നിന്നും രണ്ടും എന്‍.എല്‍ ഹെല്‍ത്ത് സര്‍വ്വീസസില്‍ നിന്നും ആറംഗങ്ങളും ഉള്‍പ്പെടെ എട്ടംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരുന്നു നടപടിക്രമങ്ങള്‍. NCLEX ( National Council Licensure Examination) യോഗ്യത നേടിയ നഴ്സുമാര്‍ക്ക് കാനഡയില്‍ നിരവധി അവസരങ്ങള്‍ ഉണ്ടെന്ന് പ്രതിനിധിസംഘം വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ സൗജന്യനിരക്കില്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ NCLEX പരിശീലനവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ NICE അക്കാഡമിയുമായി ചേര്‍ന്നാണ് ക്ലാസ്സുകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്കായി +91-9567293831, +91-9061661119 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Read Also -  ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

യുകെ സ്വപ്നങ്ങൾക്ക് തിരിച്ചടി; കെയറർ ജോലിയിലുള്ളവർക്ക് ഇനി ആശ്രിത വിസയില്ല, ഫാമിലി വിസയ്ക്ക് ശമ്പളപരിധി കൂട്ടി

ലണ്ടന്‍: കുടിയേറ്റം തടയാൻ വീസ നിയമങ്ങൾ കർക്കശമാക്കി ബ്രിട്ടൺ. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിൽ നിന്നടക്കം കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികൾക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയർത്തി.

രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. ഇന്ത്യക്കാരെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ബാധിക്കുന്ന തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചു. വിദേശികള്‍ക്ക് ആശ്രിതരെ യു.കെയിലേക്ക് കൊണ്ടുവരാനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് ഇതിലെ നിര്‍ദേശങ്ങള്‍ എല്ലാം.

കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി മുതല്‍ കുടുംബാംഗങ്ങളെ ആശ്രിത വിസയില്‍ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള കുറഞ്ഞ ശമ്പള നിബന്ധന ഇപ്പോഴത്തെ 26,000 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി വര്‍ദ്ധിപ്പിച്ചു.  ഫാമിലി വിസ കാറ്റഗറിയില്‍ അപേക്ഷിക്കുന്നവര്‍ക്കും ഇതേ ശമ്പള നിബന്ധന തന്നെ ബാധകമായിരിക്കും. നിലവില്‍ അവര്‍ക്ക് 18,600 പൗണ്ടാണ് വേണ്ടിയിരുന്നത്. പുതിയ തീരുമാനങ്ങളും ഒപ്പം വിദ്യാര്‍ത്ഥികളുടെ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങളും കൂടിയാവുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അടുത്ത വര്‍ഷങ്ങളില്‍ യുകെയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം പേരുടെ കുറവ് വരുമെന്ന് ഹോം സെക്രട്ടറി അവകാശപ്പെട്ടു. 2024ന്റെ ആദ്യ പകുതിയോടെ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios