മരുന്നുകളും ഭക്ഷ്യഉല്‍പ്പന്നങ്ങളും സൂക്ഷിക്കുന്ന പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.

ദോഹ: വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ ഖത്തര്‍ എയര്‍കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസ് വകുപ്പ് പിടികൂടി. 1,343 ലിറിക ഗുളികകളാണ് പിടിച്ചെടുത്തത്. 

മരുന്നുകളും ഭക്ഷ്യഉല്‍പ്പന്നങ്ങളും സൂക്ഷിക്കുന്ന പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. നിരോധിത വസ്തുക്കള്‍ ഖത്തറിലേക്ക് കടത്താന്‍ ശ്രമിക്കുന്നത് തടയാന്‍ ഹമദ് വിമാനത്താവളത്തിലും തുറമുഖങ്ങളിലും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.