Asianet News MalayalamAsianet News Malayalam

പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് കൊടും ക്രൂരതയെന്ന് ഒ.ഐ.സി.സി

"കഴിഞ്ഞ നാലോ, അഞ്ചോ മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ സാമൂഹ്യ സംഘടനകൾ കൊടുക്കുന്ന ഭക്ഷണവും,താമസവും ഉപയോഗിച്ച്,  ബിസിനസ് പ്രമുഖരോ,  പ്രവാസി സംഘടനകളോ കൊടുക്കുന്ന  ടിക്കറ്റും കൊണ്ടാണ് പ്രവാസികൾ നാട്ടിൽ എത്തിയത്. "

OICC response to kerala governments decision for paid quarantine
Author
Manama, First Published May 26, 2020, 11:29 PM IST

മനാമ: ക്വാറന്റീന് പണം ഈടാക്കുക വഴി സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിക്കുന്നത് കൊടും ക്രുരതയാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം എന്നിവർ ആരോപിച്ചു. കഴിഞ്ഞ നാലോ, അഞ്ചോ മാസമായി ജോലിയോ ശമ്പളമോ ഇല്ലാതെ സാമൂഹ്യ സംഘടനകൾ കൊടുക്കുന്ന ഭക്ഷണവും,താമസവും ഉപയോഗിച്ച്,  ബിസിനസ് പ്രമുഖരോ,  പ്രവാസി സംഘടനകളോ കൊടുക്കുന്ന  ടിക്കറ്റും കൊണ്ടാണ് പ്രവാസികൾ നാട്ടിൽ എത്തിയത്. അങ്ങനെ ഉള്ള ആളുകളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പുനഃ പരിശോധിക്കണം. സ്വന്തം വീടുകളിൽ ക്വറന്റൈൻ സൗകര്യമുള്ള പ്രവാസികള്‍ക്ക് അത് ഒഴിവാക്കി സർക്കാർ പറയുന്ന സ്ഥലങ്ങളിൽ സർക്കാർ പറയുന്ന തുക കൊടുത്തു കൊണ്ട്  ക്വറന്റൈൻ സൗകര്യം ഉപയോഗിക്കണമെന്ന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും  ഒഐസിസി  ആരോപിച്ചു ആവശ്യപ്പെട്ടു. 

ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ ഫ്ലൈറ്റ്കൾ ക്രമീകരിച്ച് നാട്ടിൽ പോകുവാൻ ആഗ്രഹിക്കുന്ന അർഹരായ എല്ലാവരെയും അടിയന്തരമായി നാട്ടിലെത്തക്കണമെന്നും ഒഐസിസി ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചെറിയ വിമാനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. അതും പ്രാതിനിധ്യം അനുസരിച്ചു ഓരോ രാജ്യങ്ങൾക്കും അർഹതപെട്ടത് അനുവദിക്കുന്നില്ല. ഇത് മൂലം അർഹതപ്പെട്ട അനേകം ആളുകൾ ദിവസവും എംബസികളിൽ കയറി ഇറങ്ങി നടക്കുന്ന സാഹചര്യം ആണുള്ളതെന്നും സംഘടന ആരോപിച്ചു.

Follow Us:
Download App:
  • android
  • ios