Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഇന്ധന വിലയില്‍ വര്‍ധന; ഒപ്പം പുതിയ പരിഷ്കാരവും

എല്ലാ മൂന്നു മാസങ്ങളിലും രാജ്യത്തെ ഇന്ധന വില പുനഃപരിശോധിക്കുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര രംഗത്തെ എണ്ണ വിലക്കനുസൃതമായി രാജ്യത്തെ എണ്ണ വില കൂട്ടുകയോ കുറക്കുകയോ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി

oil price hike in saudi
Author
Jiddah Saudi Arabia, First Published Apr 15, 2019, 12:28 AM IST

ജിദ്ദ: സൗദിയിൽ ഇന്ധന വില വര്‍ധിച്ചു. എല്ലാ മൂന്നുമാസം കൂടുന്പോഴും ഇന്ധന വില പുനപരിശോധിക്കുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം പുതിയ പരിഷ്കാരം പ്രഖ്യാപിക്കുകയും ചെയ്തു. സൗദിയിൽ ഇന്ന് മുതലാണ് പെട്രോൾ വിലയിൽ നേരിയ വർധന നിലവിൽ വന്നത്. 91 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു ഏഴു ഹലാലയാണ് വർദ്ധിച്ചത്.

പുതിയ നിരക്കനുസരിച്ചു 91 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു ഒരു റിയാൽ 44 ഹലാലയായിരിക്കും ഇന്ന് മുതലുള്ള വില. 95 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിന് എട്ടു ഹലാലയാണ് കൂട്ടിയത്. ഇന്നു മുതൽ 95 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് രണ്ടു റിയൽ പത്തു ഹലാലയായിരിക്കും നിരക്ക്.

പുതിയ വില നിശ്ചയിച്ചുകൊണ്ട് ദേശീയ എണ്ണക്കമ്പിനിയായ സൗദി അരംകോയാണ് ഉത്തരവിറക്കിയത്. അതേസമയം എല്ലാ മൂന്നു മാസങ്ങളിലും രാജ്യത്തെ ഇന്ധന വില പുനഃപരിശോധിക്കുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര രംഗത്തെ എണ്ണ വിലക്കനുസൃതമായി രാജ്യത്തെ എണ്ണ വില കൂട്ടുകയോ കുറക്കുകയോ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണയ്ക്ക് കുറഞ്ഞ വില മാത്രമേ ഈടാക്കുന്നുള്ളുവെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. 

Follow Us:
Download App:
  • android
  • ios