ആറു സർക്കാർ ഏജൻസികളിൽ നിന്നാണു പ്രധാനമായും എണ്ണ ഇതര വരുമാനം ഉണ്ടായത്.ഇതിൽ ജല വൈദ്യുതി മന്ത്രാലയമാണു ഏറ്റവും മുന്നിൽ.കസ്റ്റംസ് , ധന മന്ത്രാലയം , ആരോഗ്യ മന്ത്രാലയം , വാർത്താ വിനിമയ മന്ത്രാലയങ്ങളിൽ നിന്നും ഗണ്യമായ രീതിയിൽ വരുമാനം കണ്ടെത്താനായി
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ നാലു മാസത്തിനിടയിൽ എണ്ണ ഇതര വരുമാനം 100 കോടി ദിനാറായി വർദ്ധിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40ശതമാനത്തിന്‍റെ വര്‍ധനവാണ് എണ്ണയിതര വരുമാനത്തിലുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍
അറിയിച്ചു.
എണ്ണ ഇതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി സർക്കാർ നടത്തുന്ന വിവിധ പരിഷ്കാരങ്ങളാണു ഫലം കണ്ടു തുടങ്ങിയത്.
2018 ഏപ്രിൽ മുതൽ ഓഗസ്ത് വരെയുള്ള മാസങ്ങളിൽ എണ്ണ ഇതര വരുമാനമായി ഖജനാവിൽ ഒഴുകിയെത്തിയത് ഒരു ബില്ല്യൺ
ദിനാറാണെന്നാണു സർക്കാർ ഏജൻസികൾ പുറത്തു വിട്ട പുതിയ സ്ഥിതി വിവര കണക്കുകൾ സൂചിപ്പിക്കുന്നത്. 2017
ഇത്തരത്തിലുള്ള ആകെ വരുമാനം 120 കോടി ദിനാറായിരുന്നു.
അതായത് 40 ശതമാനം വർദ്ധനവാണു സർക്കാർ കൈവരിച്ചിരിക്കുന്നത്.ആറു സർക്കാർ ഏജൻസികളിൽ നിന്നാണു പ്രധാനമായും
എണ്ണ ഇതര വരുമാനം ഉണ്ടായത്.ഇതിൽ ജല വൈദ്യുതി മന്ത്രാലയമാണു ഏറ്റവും മുന്നിൽ.കസ്റ്റംസ് , ധന മന്ത്രാലയം , ആരോഗ്യ
മന്ത്രാലയം , വാർത്താ വിനിമയ മന്ത്രാലയങ്ങളിൽ നിന്നും ഗണ്യമായ രീതിയിൽ വരുമാനം കണ്ടെത്താനായി.
പൊതു നികുതികളും പുതുതായി ഏർപ്പെടുത്തിയ ഫീസ് നിരക്കുകൾ വഴിയും വരുമാനം കൂട്ടാൻ സാധിച്ചതായും സ്ഥിതി വിവര
കണക്കിൽ സൂചിപ്പിക്കുന്നു. 2021 ഓടു കൂടി ബജറ്റ് കമ്മി 3 ബില്യൺ ദിനാറാക്കി ചുരുക്കുവാനാണു ധന മന്ത്രാലയം
ആലോചിക്കുന്നത്. ഇതിനായി നേരത്തെ ആലോചനയിലുണ്ടായ വിദേശികൾക്കുള്ള വിവിധ ഫീസുകൾ വർദ്ധിപ്പിക്കുന്ന
തീരുമാനം നടപ്പാക്കുക വഴി സാധിക്കുമെന്നും ധന മന്ത്രാലയം വിലയിരുത്തുന്നു.
