റിയാദ്​: മലയാളി വയോധിക സൗദി അറേബ്യയിൽ നിര്യാതയായി. തിരുവനന്തപുരം അഴീക്കോട്​ മരിതനകം വെഞ്ചമ്പി വീട്ടിൽ പരേതനായ എം. സുബൈർ കുഞ്ഞിന്റെ ഭാര്യ ഖദീജാ ബീവി (83) ആണ്​ തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചോടെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്​.

പ്രവാസി പൊതുപ്രവർത്തകനും ലഹരി വിരുദ്ധ പ്രവർത്തകനുമായ ഡോ. എസ്​. അബ്​ദുൽ അസീസ്​ ഏക മകനാണ്​. ​സൗദി ആരോഗ്യമന്ത്രാലയത്തിൽ ഡോക്​ടറായ മകനോടൊപ്പം ഖദീജ ബീവി 2003 മുതൽ സൗദി അറേബ്യയിൽ താമസിച്ചുവരികയായിരുന്നു. പി.കെ. ഫർസാനയാണ്​ മരുമകൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോയി അഴീക്കോട്​ ജുമുഅ മസ്​ജിദ്​ ഖബര്‍സ്ഥാനിൽ ഖബറടക്കും.