Asianet News MalayalamAsianet News Malayalam

കേരളത്തിലേക്കുള്ളവയടക്കം നിരവധി സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

കേരളത്തില്‍ കോഴിക്കോടേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മുംബൈ, ഹൈദരാബാദ്, ദുബായ്, മദീന, സലാല, ദില്ലി, ബഹ്റൈന്‍, ദമ്മാം, ബാങ്കോങ്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. 

oman air cancels several services to various destinations
Author
Muscat, First Published Jan 8, 2020, 9:50 AM IST

മസ്‍കത്ത്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ വിവിധ രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 31 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചിരിക്കുന്നത്. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

കേരളത്തില്‍ കോഴിക്കോടേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മുംബൈ, ഹൈദരാബാദ്, ദുബായ്, മദീന, സലാല, ദില്ലി, ബഹ്റൈന്‍, ദമ്മാം, ബാങ്കോങ്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക്ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ മറ്റ് സര്‍വീസുകളിലോ യാത്ര സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജനുവരി 31 വരെ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനങ്ങളുടെ തല്‍സ്ഥിതി യാത്രയ്ക്ക് മുന്‍പ് പരിശോധിക്കണം. +96824531111 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുകയും ചെയ്യാം.  കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എത്യോപ്യയില്‍ നടന്ന വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios