മസ്‍കത്ത്:  ഒമാനില്‍ വിദേശ തൊഴിലാളികൾക്ക് വിസ പുതുക്കുന്നതിനുള്ള ഫീസ് കുറച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം. 301 റിയാലിൽ നിന്നും 201 റിയാലായാണ് ഫീസ് കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിസ ഫീസിലുള്ള ഈ  താത്കാലിക ഇളവ് ഇന്ന് മുതൽ ജൂൺ അവസാനം വരെ പ്രാബല്യത്തിലാവും. കൊവിഡ് കാലയളവിൽ നാട്ടിൽ പോയി മടങ്ങി വരുവാൻ കഴിയാത്ത പ്രവാസി തൊഴിലാളികളുടെ, കാലാവധി കഴിഞ്ഞ വിസ പുതുക്കുവാനും സുപ്രീം കമ്മിറ്റി തൊഴിലുടമകളെ അനുവദിച്ചിട്ടുണ്ട്. വിസ പുതുക്കുവാൻ കഴിയാതെ കാലതാമസം നേരിട്ട സ്ഥാപനങ്ങളെ പിഴ അടക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.