Asianet News MalayalamAsianet News Malayalam

ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

അവധിക്ക് ശേഷം ജൂലൈ 25ന് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.

Oman announced Eid Al Adha holiday
Author
Muscat, First Published Jul 11, 2021, 3:41 PM IST

മസ്‌കത്ത്: ഒമാൻ ഭരണാധികാരി  സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം വലിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൂലൈ 18 ഞായറാഴ്ച  മുതൽ ജൂലൈ  22  വ്യാഴാഴ്‍‌ച വരെ പൊതു അവധി പ്രഖ്യാപിച്ചു. അവധിക്ക്  ശേഷം  ജൂലൈ   25ന് സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios