Asianet News MalayalamAsianet News Malayalam

ഒമാനില്‍ 71 വിദേശികളുള്‍പ്പെടെ 106 പേര്‍ക്ക് കൂടി കൊവിഡ്

238 പേര്‍ ഇതിനോടകം സുഖം പ്രാപിച്ചു. എട്ട് പേരാണ് കൊവിഡ് ബാധിച്ച് ഒമാനില്‍ ഇതുവരെ മരിച്ചത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ആറു വിദേശികളുമാണ്  മരണപ്പെട്ടത്.

oman announces 106 positive cases of coronavius covid 19
Author
Muscat, First Published Apr 22, 2020, 3:28 PM IST

മസ്‍കത്ത്: ഒമാനിൽ ഇന്ന് 106 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 71 പേർ വിദേശികളും 35 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1614 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

238 പേര്‍ ഇതിനോടകം സുഖം പ്രാപിച്ചു. എട്ട് പേരാണ് കൊവിഡ് ബാധിച്ച് ഒമാനില്‍ ഇതുവരെ മരിച്ചത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ആറു വിദേശികളുമാണ്  മരണപ്പെട്ടത്.

Follow Us:
Download App:
  • android
  • ios