ഒമാനിൽ  കൊവിഡ് രോഗം ബാധിച്ചവരുടെ  എണ്ണം  34,902  ആയി. ഇതിൽ 18,520 പേർ സുഖം പ്രാപിച്ചു,

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയർന്നു. രാജ്യത്ത് ഇന്ന് 1366 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 680 ഒമാൻ സ്വദേശികളും 686 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 34,902 ആയി. ഇതിൽ 18,520 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred