മസ്‍കത്ത്: ഒമാനിൽ ഇന്ന് 1518  പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 1068 പേര്‍ ഒമാൻ സ്വദേശികളും 450  പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ ഇതുവരെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം  51,725  ആയി. ഇവരില്‍ 33,021 പേർ ഇതിനോടകം സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അതേ സമയം രാജ്യത്ത് ഇന്ന് കൊവിഡ് മൂലം മൂന്ന് പേർ മരണപ്പെട്ടു. ഇതോടെ ഒമാനിലെ കൊവിഡ് മരണസംഖ്യ 236 ആയി. 125  വിദേശികളും 111  ഒമാൻ സ്വദേശികളുമാണ് മരണപ്പെട്ടിട്ടുള്ളത്.