Asianet News MalayalamAsianet News Malayalam

ഒമാനില്‍ 348 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 8118 ആയെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Oman announces 348 new covid cases on Tuesday
Author
Muscat, First Published May 26, 2020, 7:46 PM IST

മസ്‍കത്ത്: ഒമാനിൽ ഇന്ന് 348 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 171 പേര്‍ സ്വദേശികളും 177 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 8118 ആയെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിനോടകം 2067 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. ഇതുവരെ 37 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios