പുതിയതായി രോഗം പിടിപെട്ടവരിൽ 517 ഒമാൻ സ്വദേശികളും 402 വിദേശികളുമാണ് ഉൾപ്പെടുന്നത്.  

മസ്‍കത്ത്: ഒമാനിൽ ഇന്ന് കൊവിഡ് ബാധിച്ച് ആറു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 159 ആയി. 919 പേർക്ക് കൂടി കൊവിഡ് രോഗം ബാധിച്ചതായി ഇന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പുതിയതായി രോഗം പിടിപെട്ടവരിൽ 517 ഒമാൻ സ്വദേശികളും 402 വിദേശികളുമാണ് ഉൾപ്പെടുന്നത്. ഇതിനോടകം 36,953 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം പിടിപെട്ടത്, ഇതിൽ 20,363 രോഗികൾ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred