ഒമാനില്‍ ഇതുവരെ 84,818,  പേര്‍ക്കാണ് കൊവിഡ്  രോഗം  സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍  79, 409 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

അബുദാബി: ഒമാനില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 646 ആയി. 166 പേര്‍ക്ക് കൂടി രാജ്യത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഒമാനില്‍ ഇതുവരെ 84,818, പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 79, 409 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

നിലവില്‍ 93.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 406 പേരാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. ഇവരില്‍ 148 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.