തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, റുസ്താഖ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹായത്തോടെയാണ് നിയമലംഘകരെ പിടികൂടിയത്.

മസ്‌കറ്റ്: ഒമാനില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച നിരവധി പേര്‍ അറസ്റ്റില്‍. ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 13 പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 49 സൈക്കിളുകളും നാല് മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. 

തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, റുസ്താഖ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹായത്തോടെയാണ് നിയമലംഘകരെ പിടികൂടിയത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. 

Read Also -  പ്രവാസികൾക്കൊരു സന്തോഷ വാർത്ത, കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ/ക്രൂയിസ് സർവീസ്; താൽപര്യപത്രം ക്ഷണിച്ചു

നിയമലംഘകരെ പിടികൂടാന്‍ റോയല്‍ ഒമാന്‍ പൊലീസ്; 81 പേര്‍ അറസ്റ്റിൽ, 102 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ പി​ടി​ച്ചെടുത്തു

മ​സ്ക​ത്ത്​: ഒമാനില്‍ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ റൈ​ഡ​ർ​മാ​ർ​ക്കെ​തി​രെ നടപടി കടുപ്പിച്ച് റോയല്‍ ഒമാന്‍ പൊലീസ്. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നി​സ്​​വ​യി​ൽ​നി​ന്ന്​ 102 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. 81 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, നി​സ്​​വ സ്‌​പെ​ഷ്യ​ൽ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധന​യി​ലാ​ണ്​ ന​ട​പ​ടിയുണ്ടായത്.

അതേസമയം ഒമാനില്‍ നിന്ന് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്‍റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്തു കടക്കാന്‍ ഇവര്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...