മസ്‍കത്ത് ഗവര്‍ണറേറ്റില്‍‌ നേരത്തെ പ്രഖ്യാപിച്ച വാക്സിനേഷന്‍ സെന്ററുകള്‍ മാറ്റിയതായാണ് വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴി പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. 

മസ്‍കത്ത്: ഒമാനിലെ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മസ്‍കത്ത് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.

മസ്‍കത്ത് ഗവര്‍ണറേറ്റില്‍‌ നേരത്തെ പ്രഖ്യാപിച്ച വാക്സിനേഷന്‍ സെന്ററുകള്‍ മാറ്റിയതായാണ് വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴി പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. മസ്‍കത്തില്‍ അനോബ സ്‍കൂള്‍ ഓഫ് ബേസിക് എജ്യുക്കേഷന്‍, ഖുറയ്യത് പോളിക്ലിനിക്ക്, ബൌഷറിലെ സുല്‍ത്താന്‍ ഖാബൂസ് സ്‍പോര്‍ട്സ് കോംപ്ലക്സ്, ഇമാം ജാബിര്‍ ബിന്‍ സൈദ് സ്‍കൂള്‍, അല്‍ അമീറാതിലെ ഗവര്‍ണര്‍ ഓഫീസ് എന്നിവിടങ്ങളിലാണ് വാക്സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്.