നിരോധനമേര്‍പ്പെടുത്തിയിരുന്ന കാലയളവിൽ സുപ്രിം കമ്മറ്റിയുടെ തീരുമാനങ്ങൾ ലംഘിച്ചതിനാണ് കോടതിയുടെ ശിക്ഷ.
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് നിയന്ത്രണം പാലിക്കാത്തതിന് സ്വദേശിക്ക് ജയില്‍ ശിക്ഷ. വടക്കൻ ശർഖിയ ഗവര്‍ണറേറ്റിലാണ് ഒമാനി പൗരന് മൂന്നു മാസത്തെ തടവ് ശിക്ഷ നൽകിക്കൊണ്ട് പ്രാഥമിക കോടതി വിധി പ്രഖ്യാപിച്ചത്. നിരോധനമേര്‍പ്പെടുത്തിയിരുന്ന കാലയളവിൽ സുപ്രിം കമ്മറ്റിയുടെ തീരുമാനങ്ങൾ ലംഘിച്ചതിനാണ് കോടതിയുടെ ശിക്ഷ. ഇയാളുടെ പേരും ചിത്രവും അധികൃതര്‍ പുറത്തുവിടുകയും ചെയ്‍തു.
