Asianet News MalayalamAsianet News Malayalam

ഒമാനില്‍ കാരവന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

അഗ്നിശമന സേനയുടെ  അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കി. 

Oman civil defense douses fire in a Caravan in Muscat
Author
Muscat, First Published Oct 18, 2021, 11:26 AM IST

മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് (Muscat, Oman) ഗവര്‍ണറേറ്റിൽ കാരവന് (Caravan) തീപ്പിടിച്ചു. സീബ് വിലായത്തിലെ എയർപോർട്ട് ഹൈറ്റിസിൽ (Airport Heights) ആയിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മസ്‍കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ അഗ്നിശമന സേനയുടെ  അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടുത്തത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും  സിവിൽ ഡിഫൻസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios