സമുദ്രമാര്‍ഗം ഡീസല്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ എട്ട് ഏഷ്യക്കാര്‍ ഒമാന്‍ കോസ്റ്റ് ഗോര്‍ഡ് പൊലീസിന്റെ പിടിയിലായി.

മസ്‍കത്ത്: ഒമാനില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. നിയമ വിരുദ്ധമായി കടത്തുന്നതിന് ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്.

മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് തെരച്ചിലിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. കപ്പലിലുണ്ടായിരുന്ന എട്ട് ഏഷ്യക്കാര്‍ക്കെതിരായ നിയമ നടപടികള്‍ പൂർത്തികരിച്ചുവെന്നും പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

നടുറോഡിലെ ബൈക്ക് അഭ്യാസം വൈറലായി; പിന്നാലെ അറസ്റ്റ്
ദോഹ: ഖത്തറില്‍ ബൈക്കുമായി നടുറോഡില്‍ നടത്തിയ സാഹസിക അഭ്യാസം യുവാവിന് കുരുക്കായി. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ലുസൈലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

റോഡ് ഉപയോക്തക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവില്‍ നിന്നുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്‍തതായും നിയമ നടപടികള്‍ സ്വീകരിക്കുകയും പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.