മസ്‍കത്ത്: ഫലസ്‍തീന്‍ ജനതയ്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒമാന്‍. ഒമാന്റെ സഹോദരങ്ങളായ ഫലസ്‌തീൻ ജനതയോട് ഐക്യദാർഢ്യവും, സ്വാതന്ത്യത്തിന്  വേണ്ടിയുള്ള  അവരുടെ  ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പറത്തിറക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജൻസി റിപ്പോർട് ചെയ്‍തു.

ജറുസലേമിലെ അൽ അഖ്‍സ പള്ളിയിൽ വെള്ളിയാഴ്ച ഫലസ്തീൻ യുവാക്കൾക്ക് നേരെ ഇസ്രയേൽ പൊലീസ് നടത്തിയ ആക്രമണത്തിലും, പുണ്യ മാസത്തിൽ അധിനിവേശ ജറുസലേം നിവാസികൾക്കെതിരെ ഇസ്രായേൽ അധികൃതരുടെ ഏകപക്ഷീയമായ നടപടികൾക്കും ഉപദ്രവങ്ങൾക്കും പുറമെ, നിർബന്ധിതമായി  അവരുടെ വീടുകളിൽ നിന്നും ഒഴിപ്പിക്കുന്ന നടപടികളെ  ഒമാൻ അപലപിക്കുകയും ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട് ചെയ്തു.