മസ്കറ്റ്: ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഒമാന്‍ സംഘം സൗദി അറേബ്യയിലെത്തി. ഒമാന്‍ മന്ത്രിസഭ കൗണ്‍സില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍  സൈദിന്റെ നേതൃത്വത്തിലാണ് സംഘം സൗദിയിലെത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒമാന്‍ ഉപപ്രധാനമന്ത്രിയെ സ്വീകരിച്ചു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ജസ്റ്റിസ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് മന്ത്രി ഡോ.അബ്ദുല്ല മുഹമ്മദ് അല്‍ സൈഡീ, മറ്റ് ഉന്നത സര്‍ക്കാര്‍  ഉദ്യോഗസ്ഥരും   ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൗദിനെ അനുഗമിക്കുന്നുണ്ട്.