മസ്‍കത്ത്: ഒമാനിലെ പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് ഇസ്‌കി വിലായത്തിലെ ഇഎംടി എന്ന അതിപുരാതന ഒരു ഗ്രാമം സന്ദർശിച്ചു. ബഹലാ വിലായത്തിലെ  മൺപാത്ര നിർമാണ നിർമാണ കേന്ദ്രങ്ങളിലെ സന്ദർശനത്തിന് ശേഷം മടങ്ങവെയായിരുന്നു ഗ്രാമത്തിലെത്തിയത്. ഗ്രാമവാസികള്‍ ആഹ്ലാദത്തോടെയാണ് പ്രഥമ വനിതയെ എതിരേറ്റത്.