മസ്‌കറ്റ്: ഒമാന്‍ ചെറുകിട, ഇടത്തരം സംരംഭ സമിതിയുടെ അദ്ധ്യക്ഷ ഹലീമ ബിന്‍ത് റഷീദ്യോടൊപ്പം ഒമാനിലെ പ്രഥമ വനിതാ അഹദ് ബിന്‍ത് അബ്ദുല്ല ബിന്‍ത് ഹമദ്  ബഹലാ വിലായത്തിലെ മണ്‍പാത്ര നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. മണ്‍പാത്ര നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍, വിപണന രീതികള്‍, കരകൗശല വിദഗ്ദ്ധര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച്  നേരിട്ട് മനസിലാക്കുന്നത് വേണ്ടിയാണ് അഹദ് ബിന്‍ത് അബ്ദുല്ല ബഹലായിലെത്തിയത്.