എം 95 പെട്രോളിന് 214 ബൈസയില്‍ നിന്ന് 216  ബൈസയായി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

മസ്‍കത്ത്: ഒമാനില്‍ ഏപ്രിൽ മാസത്തെ ഇന്ധന വില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 95 പെട്രോളിന് 214 ബൈസയില്‍ നിന്ന് 216 ബൈസയായി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 200 ബൈസയായിരുന്ന എം 91 പെട്രോളിന് ഏപ്രിലില്‍ 205 ബൈസയായിരിക്കും. ഡീസലിന് 222 ബൈസയാണ് ഏപ്രിലിലെ വില.