Asianet News MalayalamAsianet News Malayalam

ഒമാനിലെ പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യക്കും ഒമാനുമിടയിൽ എയർ ബബിൾ കരാർ, വിമാനസർവ്വീസുകൾ പുനരാരംഭിച്ചു

കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സർവീസുകൾ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങൾ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് എയർ ബബിൾ സംവിധാനം. ഇതനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസ് ഇന്ന് പുനരാരംഭിച്ചു.

oman india air services resumed after air bubble contract
Author
Oman, First Published Oct 2, 2020, 6:43 AM IST

മസ്കറ്റ്: ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമേകി ഇന്ത്യക്കും ഒമാനുമിടയിൽ എയർ ബബിൾ കരാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസ് ഇന്ന് പുനരാരംഭിച്ചു.

ഇന്ന് മുതൽ വ്യവസ്ഥകൾക്കനുസൃതമായി വിമാന സർവീസുകൾ നടത്താനാണ് ഇന്ത്യയും ഒമാനും 'എയർ ബബിൾ' യാത്രാ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചത്. കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സർവീസുകൾ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങൾ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് എയർ ബബിൾ സംവിധാനം.

ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിർദേശങ്ങൾക്കും കൊവിഡ് മാനദണ്ഡങ്ങൾക്കും അനുസരിച്ചായിരിക്കണം സർവീസുകൾ നടത്തേണ്ടത്. ഒമാനിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശനാനുമതി സംബന്ധിച്ച വിഷയങ്ങൾ ടിക്കറ്റ് നൽകുമ്പോൾ വിമാന കമ്പനി ഉറപ്പുവരുത്തേണ്ടതാണ്. വിമാന കമ്പനികൾക്ക് അവരുടെ വെബ്സൈറ്റുകൾ വഴിയോ ട്രാവൽ ഏജൻസി മുഖേനയോ ടിക്കറ്റുകൾ വിൽപന നടത്താവുന്നതാണ്. ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ് കരാർ കാലാവധിയെന്ന് മസ്കറ്റ് ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios