Asianet News MalayalamAsianet News Malayalam

ഒമാൻ - ഇന്ത്യ ഹ്വസ്വ ഫിലിം ഫെസ്റ്റിവെലിന് ഇന്ന് തുടക്കം

ഒമാനി സിനിമ സംവിധായകൻ , സമ്മ അൽ ഇസ്സ അധ്യക്ഷനായുള്ള അഞ്ചംഗ ജൂറി സമിതിയിൽ മലയാളത്തില്‍ നിന്നും സംവിധായകരായ രാജസേനന്‍, തുളസീദാസ് എന്നിവരും ഉണ്ടായിരിക്കും

OMAN INDIA SHORT FILM FESTIVAL
Author
Oman - Dubai - United Arab Emirates, First Published Aug 8, 2018, 12:05 AM IST

ഇന്ത്യൻ എംബസ്സിയുടെ ആഭിമുഖ്യത്തിൽ ഒമാൻ ഫിലിം സൊസൈറ്റിയും മസ്കറ്റ് കലാമണ്ഡലവും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃസ്വ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടങ്ങും. മേള ഈ മാസം പത്തിന് അവസാനിക്കും.

അറബിക് , ഇംഗ്ലീഷ് , ബംഗാളി , മലയാളം തമിഴ് എന്നി ഭാഷകളിലുള്ള 39 ചിത്രങ്ങൾ ആണ് ഒമാൻ - ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സരത്തിനെത്തിയത്. ഇതിൽ 32 എണ്ണം തിരഞ്ഞു എടുത്തതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒമാനി സിനിമ സംവിധായകൻ , സമ്മ അൽ ഇസ്സ അധ്യക്ഷനായുള്ള അഞ്ചംഗ ജൂറി സമിതിയിൽ മലയാളത്തില്‍ നിന്നും സംവിധായകരായ രാജസേനന്‍, തുളസീദാസ് എന്നിവരും ഉണ്ടായിരിക്കും.

ഇരു രാജ്യങ്ങളിലെയും കലാകാരന്മാർ ഒരുമിക്കുന്നത് തന്നെ ഈ മേളയുടെ വിജയമാണെന്ന് സംഘാടകർ പറഞ്ഞു. പൂർണമായും ഒമാനിൽ നിർമ്മിച്ച പതിനഞ്ചു മിനിറ്റു വരെ ദൈർഖ്യമുള്ള ചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആഗസ്ത് പത്തിന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിജയികൾക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Follow Us:
Download App:
  • android
  • ios