അറബിക് , ഇംഗ്ലീഷ് , ബംഗാളി , മലയാളം തമിഴ് എന്നി ഭാഷകളിലുള്ള 39 ചിത്രങ്ങൾ ആണ് ഒമാൻ - ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സരത്തിനെത്തിയത്. ഇതിൽ 32 എണ്ണം തിരഞ്ഞെടുത്തതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

മസ്കത്ത്: ഇന്ത്യൻ എംബസ്സിയുടെ ആഭിമുഖ്യത്തിൽ ഒമാൻ ഫിലിം സൊസൈറ്റിയും മസ്കറ്റ് കലാമണ്ഡലവും സംഘടിപ്പിക്കുന്ന ഹൃസ്വ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. അറബിക് , ഇംഗ്ലീഷ് , ബംഗാളി , മലയാളം തമിഴ് എന്നി ഭാഷകളിലുള്ള 39 ചിത്രങ്ങൾ ആണ് ഒമാൻ - ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സരത്തിനെത്തിയത്. ഇതിൽ 32 എണ്ണം തിരഞ്ഞെടുത്തതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഒമാനി സിനിമ സംവിധായകൻ , സമ്മ അൽ ഇസ്സ അധ്യക്ഷനായുള്ള അഞ്ചംഗ ജൂറി സമിതിയിൽ മലയാളത്തില്‍ നിന്നും സംവിധായകരായ രാജസേനന്‍, തുളസീദാസ് എന്നിവരും ഉണ്ട്. ഈ മാസം പത്തിന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിജയികൾക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.