മസ്‍കത്ത്: ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന വിദേശികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ബി‍ദ്‍യ വിലായത്തിലാണ് കൊലപാതകം നടന്നത്. പ്രതികളെല്ലാം ഏഷ്യക്കാരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഇബ്‍റയിലെ കോടതി ജീവനക്കാര്‍ ഹമൂദ് അല്‍ ബലൂശി, ഭാര്യ , മക്കളായ ഹംസ (12), അബ്ദുല്‍ കരീം (9), ഇബ്രാഹീം (6) എന്നിവരെയാണ് കഴിഞ്ഞയാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതികള്‍ രാജ്യം വിട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ പറഞ്ഞു.