Asianet News MalayalamAsianet News Malayalam

ഒമാനില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടി വെയ്ക്കാന്‍ തീരുമാനം

സൂപ്പര്‍വൈസര്‍മാര്‍, അഡ്‍മിനിസ്ട്രേറ്റര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ അക്കാദമിക് സെഷന്‍ ആരംഭിക്കുന്നത് ഓഗസ്റ്റ് 30 ഞായറാഴ്ച വരെ നീട്ടിയിരിക്കുന്നു എന്നാണ് അറിയിപ്പ്. 

Oman postpones new academic session for schools
Author
Muscat, First Published Aug 12, 2020, 4:43 PM IST

മസ്‍കത്ത്: ഒമാനില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനം. 2020-21 അദ്ധ്യയന വര്‍ഷത്തെ പുതിയ അക്കാദമിക് സെഷന്‍ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 30 വരെ തുടങ്ങേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ തീരുമാനം. ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് 139/2020 പ്രകാരം സൂപ്പര്‍വൈസര്‍മാര്‍, അഡ്‍മിനിസ്ട്രേറ്റര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ അക്കാദമിക് സെഷന്‍ ആരംഭിക്കുന്നത് ഓഗസ്റ്റ് 30 ഞായറാഴ്ച വരെ നീട്ടിയിരിക്കുന്നു എന്നാണ് അറിയിപ്പ്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണെന്നും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios