ശനിയാഴ്ച രാവിലെ ആറു മണി മുതലാണ് സഞ്ചാര വിലക്ക് നീക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂന‍മർദ്ദം കാരണം ഒമാനിലുണ്ടായ കാലാവസ്ഥാ  വ്യതിയാനം പരിഗണിച്ചാണ് സുപ്രിം കമ്മറ്റിയുടെ തീരുമാനം.

മസ്‍കത്ത്: ഒമാനിലെ ഗവര്‍ണറേറ്റുകൾക്കിടയിൽ നിലവിലുണ്ടായിരുന്ന സഞ്ചാര വിലക്ക് ഒഴിവാക്കിയതായി സുപ്രീം കമ്മറ്റി അറിയിച്ചു. വെള്ളിയാഴ്ച ഒമാൻ സമയം ഉച്ചക്ക് രണ്ടു മണി മുതലാണ് വിലക്ക് നീക്കിയത്. ശനിയാഴ്ച രാവിലെ ആറു മണി മുതലാണ് സഞ്ചാര വിലക്ക് നീക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂന‍മർദ്ദം കാരണം ഒമാനിലുണ്ടായ കാലാവസ്ഥാ വ്യതിയാനം പരിഗണിച്ചാണ് സുപ്രിം കമ്മറ്റിയുടെ തീരുമാനം.

എന്നാൽ രാത്രികാല സഞ്ചാരവിലക്ക് മുൻ തീരുമാന പ്രകാരം തുടരുകയും ചെയ്യും. വെള്ളിയാഴ്ചച രാത്രി ഏഴു മുതൽ പുലർച്ചെ ആറു വരെയായിരിക്കും സഞ്ചാര വിലക്ക്. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ രാത്രി ഒന്‍പത് മുതൽ പുലർച്ചെ അഞ്ചുവരെയും സഞ്ചാര വിലക്ക് നിലവിലുണ്ടാകും. അതേസമയം സഞ്ചാര വിലക്ക് നീക്കാനുള്ള തീരുമാനം ദോഫാർ ഗവർണറേറ്റിന് ബാധകമായിരിക്കില്ലെന്നും സുപ്രീം കമ്മിറ്റിയുടെ അറിയിപ്പിൽ പറയുന്നു.