മസ്‍കത്ത്: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന ഒമാനിലെ പള്ളികളും മറ്റ് ആരാധനാലയങ്ങളും വീണ്ടും തുറക്കുന്നത് പരിഗണനയിലെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് പകുതിയോടെയാണ് കൊവിഡ് സാഹചര്യം പരിഗണിച്ച്  ഒമാനിലെ മസ്‌ജിദുകളും ഇതര മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളും അടച്ചത്,

പള്ളികള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച തീരുമാനം നവംബർ പകുതിയോടെ കൈകൊള്ളുമെന്ന് ഔഖാഫ് - മതകാര്യ മന്ത്രാലയം  അറിയിച്ചു. രോഗവ്യാപന സാഹചര്യം കണക്കിലെടുത്താകും  തീരുമാനം. കൊവിഡ്  സംബന്ധമായി സുപ്രീം കമ്മറ്റി  പുറത്തുവിടുന്ന  നിബന്ധനകളും  കണക്കിലെടുക്കും.