Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ഒമാനില്‍ ഇന്ന് അഞ്ച് മരണം; 116 പേര്‍ക്ക് കൂടി രോഗം

231 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 118,736 പേര്‍ രോഗമുക്തരായിട്ടുണ്ട്.

Oman reported 116 new covid cases on wednesday
Author
Muscat, First Published Dec 16, 2020, 10:44 PM IST

മസ്കറ്റ്: ഒമാനില്‍ അഞ്ചുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 116 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 126,835 ആയി.

ആകെ 1480 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 231 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 118,736 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.6 ശതമാനമാണ്. 

Follow Us:
Download App:
  • android
  • ios