മസ്‌കത്ത്: ഒമാനില്‍ 1,300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115,734 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 105700 പേരാണ് ഒമാനില്‍ ഇതുവരെ രോഗമുക്തരായത്. 38 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 1246 ആയി ഉയര്‍ന്നു.