മസ്‌കറ്റ്: ഒമാനില്‍ ചൊവ്വാഴ്ച 381 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ആറുപേര്‍ കൂടി മരിച്ചു. 362 പേര്‍ കൂടി പുതുതായി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 118,884 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 109330 പേര്‍ രോഗമുക്തരായി. 1316 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.