മൂന്ന് കൊവിഡ് മരണങ്ങളാണ് ഒമാനില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുള്‍പ്പെടെ 1508 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മസ്‌കത്ത്: ഒമാനില്‍ 538 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,30,608 ആയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചികിത്സയിലായിരുന്ന 311 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. മൂന്ന് കൊവിഡ് മരണങ്ങളാണ് ഒമാനില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുള്‍പ്പെടെ 1508 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗികളായിരുന്ന 1,22, 867 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.