മസ്‌കറ്റ്: ഒമാനില്‍ 302 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 119,186 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ആകെ 1321 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

303 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 109633 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 92 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ  37 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 309 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 134 പേര്‍ ഗുരുതരാവസ്ഥയിലാണ്.