ആകെ രോഗമുക്തരായവരുടെ എണ്ണം 84113  ആയി. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,660 ആയി. 185 പേര്‍ക്ക് കൂടി രോഗം ഭേദമായി.

Add Asianetnews as a Preferred SourcegooglePreferred

ആകെ രോഗമുക്തരായവരുടെ എണ്ണം 84113 ആയി. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 797 ആയി. 488 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.