Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ഒമാനിൽ പത്ത് പേര്‍ കൂടി മരിച്ചു; 628 പുതിയ രോഗികൾ

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 875 ആയി. 519  പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 190  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

oman reports 10 new covid deaths and 628 new infections
Author
Muscat, First Published Sep 23, 2020, 4:55 PM IST

മസ്‍കത്ത്: ഒമാനില്‍ 628 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,339 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 86,482 ആയി. 90.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 875 ആയി. 519  പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 190  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ  ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios