ഇതുവരെ 90,222 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 83,928 പേരുടെ രോഗം ഇതിനോടകം ഭേദമായി. നിലവില്‍ 93 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 476 പേര്‍ക്കാണ് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 157 പേര്‍ രോഗമുക്തരാവുകയും ചെയ്‍തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഇതുവരെ 90,222 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 83,928 പേരുടെ രോഗം ഇതിനോടകം ഭേദമായി. നിലവില്‍ 93 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 790 പേര്‍ പേരാണ് ഇതിനോടകം മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആകെ 497 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 171 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.