കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ 1532 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 

മസ്‍കത്ത്: ഒമാനിൽ 161 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,34,685 ആയി. ഇവരില്‍ 1,34,685 പേരാണ് ഇതിനോടകം രോഗമുക്തരായത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ 1532 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. നിലവില്‍ 94.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവരടക്കം ഇപ്പോള്‍ 90 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 29 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരുന്നു.