Asianet News MalayalamAsianet News Malayalam

ഒമാനിൽ ഇന്ന് 264 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

239  പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,18,287 പേർ രോഗമുക്തരായിട്ടുണ്ട്.  രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.5 ശതമാനമാണ്.

oman reports 264 new covid cases and one death on monday
Author
Riyadh Saudi Arabia, First Published Dec 14, 2020, 10:08 PM IST

മസ്‍കത്ത്: ഒമാനിൽ ഒരാൾ  കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  രാജ്യത്ത് ആകെ 1472 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. 264 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.  രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 126,504  ആയി.

239  പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,18,287 പേർ രോഗമുക്തരായിട്ടുണ്ട്.  രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.5 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ 122 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 57 പേർ ഗുരുതരാവസ്ഥയിലാണ്.

Follow Us:
Download App:
  • android
  • ios