മസ്‍കത്ത്: ഒമാനില്‍ 576  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 94,051 ആയി. അതേസമയം ഇന്ന് 363  പേര്‍ക്ക് കൂടി രോഗം ഭേദമായോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 85,781 ആയി. 91.2 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ഒമാനില്‍ അതുവരെ 853 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ 551 കൊവിഡ് രോഗികളാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 180 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24   മണിക്കൂറിനുള്ളിൽ 69  കൊവിഡ്  രോഗികളെ  രാജ്യത്തെ വിവിധ  ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.