രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 14,316 ആയെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇവരില്‍ 3451 പേർ സുഖം പ്രാപിച്ചു. ഇ

മസ്‍കത്ത്: ഒമാനിൽ ഇന്ന് 778 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 265 പേര്‍ സ്വദേശികളും 513 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 14,316 ആയെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇവരില്‍ 3451 പേർ സുഖം പ്രാപിച്ചു. ഇതുവരെ 67 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാ നടപടികള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.